Latest News

വഖ്ഫ് നിയമ ഭേദഗതി ബില്ല് ന്യൂനപക്ഷ അവകാശത്തിലേക്കുള്ള നേരിട്ടുള്ള കടന്നുകയറ്റം: ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി

വഖ്ഫ് നിയമ ഭേദഗതി ബില്ല് ന്യൂനപക്ഷ അവകാശത്തിലേക്കുള്ള നേരിട്ടുള്ള കടന്നുകയറ്റം: ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി
X

അമൃത്സർ: വഖ്ഫ് നിയമ ഭേദഗതി ബില്ല് ന്യൂനപക്ഷ അവകാശത്തിലേക്കുള്ള കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് രാജ്യത്തെ സിഖ് ഗുരുദ്വാരകളെ ഏകോപിപ്പിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി.

മുസ്ലിംകളുമായി കൂടിയാലോചിക്കാതെയാണ് ബില്ല് അവതരിപ്പിച്ചതെന്നും ന്യൂനപക്ഷ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനും സ്വന്തം അജണ്ട അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എസ്‌ജിപിസി എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ സമുദായങ്ങൾക്ക് വിരുദ്ധമായ ഏത് തീരുമാനത്തെയും എതിർക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിലും മതവിശ്വാസങ്ങളിലും നേരിട്ട് ഇടപെടുന്ന "ഏക സിവിൽ കോഡ്" പോലുള്ള നടപടികളിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ കേന്ദ്രം മുമ്പ് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ന്യൂനപക്ഷ പ്രതിനിധികളുമായി സർക്കാർ ചർച്ചയിൽ ഏർപ്പെടണം.

ഏക സിവിൽ കോഡും അഗ്നിവീർ പദ്ധതിയും നടപ്പാക്കാൻ ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറിയിട്ടുണ്ട്. സൈന്യത്തിലെ സിഖുകാർ ശിരോവസ്ത്രത്തിന് പകരംഹെൽമെറ്റ് ധരിക്കണമെന്ന സർക്കാരിൻ്റെ തീരുമാനവും ഈ നയത്തിൻ്റെ ഭാഗമാണ്.

ന്യൂനപക്ഷങ്ങൾക്ക് അവരുടെ പൈതൃകവും മതസ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള പൂർണ അവകാശമുണ്ടെന്നും വഖ്ഫ് ബില്ല് പോലുള്ള നിയമങ്ങൾ ഈ അവകാശങ്ങളെ ദുർബലപ്പെടുത്താൻ ഉള്ളതാണെന്നും ധാമി പറഞ്ഞു.

Next Story

RELATED STORIES

Share it