Latest News

മുനമ്പം വഖ്ഫ് ഭൂമി; ജുഡീഷ്യല്‍ കമ്മീഷന് തുടരാം

മുനമ്പം വഖ്ഫ് ഭൂമി; ജുഡീഷ്യല്‍ കമ്മീഷന് തുടരാം
X

കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചതു റദ്ദാക്കിയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഉത്തരവ്.

ഹരജിക്കാരായ വഖഫ് സംരക്ഷണ വേദി, മുനമ്പം നിവാസികള്‍ തുടങ്ങിയവരുടെ വാദവും കേട്ടതിനു ശേഷമാണ് ഉത്തരവിനായി മാറ്റിയത്. ജുഡീഷ്യല്‍ കമ്മീഷണര്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.


Next Story

RELATED STORIES

Share it