Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ സാംപിള്‍ പരിശോധന സംവിധാനം സജ്ജമാകുന്നു

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ സാംപിള്‍ പരിശോധന സംവിധാനം സജ്ജമാകുന്നു
X

മലപ്പുറം: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവപരിശോധനക്കുള്ള സംവിധാനം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാകുന്നു. റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി ഐസിഎംആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി അറിയിച്ചു.

ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ രണ്ട് ആര്‍ടിപിസിആര്‍ മെഷീനുകളാണ് ലാബില്‍ സജ്ജീകരിക്കുന്നത്. ഇവ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. സംവിധാനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ കൊവിഡ് സംശയിക്കുന്ന രോഗികളുടെ സ്രവപരിശോധനാ ഫലം ജില്ലയില്‍ വേഗത്തില്‍ ലഭ്യമാകും. നിലവില്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് സ്രവപരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിക്കുന്നത്.

പിസിആര്‍ ലാബ് സജ്ജമാകുന്നതോടെ സാംപിള്‍ പരിശോധനക്കെത്തിക്കുന്നതിലുള്‍പ്പെടെ നേരിടുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാനാകും. സര്‍ക്കാര്‍ അനുവദിച്ച മെഷീനുകള്‍ സ്ഥാപിച്ച് ലാബില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എം ഉമ്മര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it