Latest News

അവിവാഹിതയായ 20 കാരി പ്രസവിച്ചു; കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു

അവിവാഹിതയായ 20 കാരി പ്രസവിച്ചു; കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു
X

ഇടുക്കി: കഴിഞ്ഞദിവസം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്കൂള്‍ ബാഗിനുള്ളിൽ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാർട്ടം റിപോർട്ട്. അവിവാഹിതയായ ഇരുപത് വയസ്സുകാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റകൃത്യത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടു എന്ന് വ്യക്തമാകു. പിറന്നു വീണ ഉടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കള്‍ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പ്രസവത്തിനു ശേഷം രക്തസ്രാവം കൂടുതല്‍ ആയതിനെ തുടര്‍ന്ന് യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലാണ്. വനിത പോലിസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

ചൊവ്വാഴ്ച രാത്രിയിലാണ് മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയില്‍ അവിവാഹിതയായ യുവതി വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ജനിച്ചപ്പോള്‍ തന്നെ ചാപിള്ളയായ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്നാണ് യുവതിയുടെ ആദ്യ മൊഴി.

Next Story

RELATED STORIES

Share it