Latest News

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദുബയില്‍ 50 യോട്ടുകളുടെ പരേഡ്

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബയ് മറീന ഹാര്‍ബറില്‍ ആഗസ്റ്റ് 14 ഞായര്‍ രാവിലെ ഏഴിന് കൂറ്റന്‍ യോട്ടുകളുടെ പരേഡ് നടക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദുബയില്‍ 50 യോട്ടുകളുടെ പരേഡ്
X

ദുബയ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബയ് മറീന ഹാര്‍ബറില്‍ ആഗസ്റ്റ് 14 ഞായര്‍ രാവിലെ ഏഴിന് കൂറ്റന്‍ യോട്ടുകളുടെ പരേഡ് നടക്കും. വെയര്‍ ഇന്‍ തമിഴ്‌നാട് ഡബ്‌ള്യു ഐടി എന്ന വനിതാ സംഘടനയാണ് 50 യോട്ടുകള്‍ അണിനിരത്തുക . ഇവ ഹാര്‍ബറില്‍ ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കും .ഇത് ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ.ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹകരിക്കുമെന്ന് സംഘാടകര്‍ ദുബയില്‍ വാര്‍ത്ത സമ്മളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനം ഗംഭീരമായി ദുബയിലും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യോട്ട് പരേഡ് .ആസാദി ക അമൃത് മഹോത്സവിന് ഐക്യദാര്‍ഢ്യവുമാണിത് .യുഎഇ രൂപീകരണത്തിന്റെ 50 വര്‍ഷം ആയതിനാലാണ് 50 യോട്ടുകള്‍ എന്ന ആശയത്തിലെത്തിയത്. റോയല്‍ സ്റ്റാര്‍ യോട്ട് കമ്പനീസ് ഈ സംരംഭത്ത പിന്തുണക്കുന്നു ആയിരത്തോളം ആദുളുകള്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ. ത്രിവര്‍ണ പതാകകള്‍ കൊണ്ട് അലങ്കരിക്കുന്ന യോട്ടുകള്‍ ഹാര്‍ബര്‍ വലം വെക്കും. ഡബ്‌ള്യുഐ ടി അംഗങ്ങള്‍ ത്രിവര്‍ണ വസ്ത്രം ധരിച്ചെത്തും. പതാക ഉയര്‍ത്തല്‍ ചടങ്ങുണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു. ഡബ്‌ള്യു ഐ ടി ഫൗണ്ടര്‍ പ്രസിഡന്റ് മെര്‍ലിന്‍ ഗോപി, വൈസ് പ്രസിഡന്റ് അഭിനയ ബാബു റോയല്‍ സ്റ്റാര്‍ യോട്ട്‌സ് ചെയര്‍മാന്‍ അന്‍സാരി ,ഡയറക്ടര്‍ മൊയ്‌നുദ്ധീന്‍ ദുരൈ, ഈവണ്ടയ്ഡ്‌സ് എം ഡി യാസിര്‍ ഹമീദ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it