- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ഗ്രനേഡ് ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
ശ്രീനഗര്‍: ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
വഴിയോരക്കച്ചവടക്കാരെയാണ് അക്രമികള്‍ ലക്ഷ്യം വച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് കച്ചവടസ്ഥാപനങ്ങള്‍ പലതും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
ഒരാഴ്ച മുമ്പ് വടക്കന്‍ കശ്മീരിലെ സോപോര്‍ നഗരത്തിലും ആക്രമണം നടന്നിരുന്നു. ആ സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 26 ല്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ആറ് സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റു. സുരക്ഷാസന്നാഹങ്ങളുടെ ഭാഗമായി തെരച്ചില്‍ നടത്തിയ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെയായിരുന്നു അന്നത്തെ ആക്രമണം.
കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സംസ്ഥാനമൊട്ടാകെ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT