Latest News

അഞ്ചുതെങ്ങില്‍ ഇന്നലെ 108 പേര്‍ക്ക് കൂടി കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി

അഞ്ചുതെങ്ങില്‍ ഇന്നലെ 108 പേര്‍ക്ക് കൂടി കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി
X

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ക്കല ഐ.എം.എയുടെ സഹായത്തോടെ അഞ്ചുതെങ്ങില്‍ 6 കേന്ദ്രങ്ങളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ 106 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. 440 പേരെയാണ് അഞ്ചുതെങ്ങില്‍ ഇന്നലെ പരിശോധിച്ചത്. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ഇന്നലെ 56 പേരെ പരിശോധിച്ചതില്‍ അഞ്ചുതെങ്ങിലുള്ള രണ്ടു പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇന്നലെ 57 പേര്‍ രോഗമുക്തരായി.

അഞ്ചുതെങ്ങിലുള്ള 20 പേരും, കടയ്ക്കാവൂരിലെ 3 പേരും ചിറയിന്‍കീഴിലെ 34 പേരുമാണ് രോഗമുക്തരായത്. വക്കം കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് 36 പേരും അകത്തുമുറി എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 21 പേരുമാണ് രോഗമുക്തരായി പുറത്തിറങ്ങിയത്. കൊവിഡ് 19 താലൂക്ക്തല നോഡല്‍ ആഫീസര്‍ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തില്‍ ഡോ. ദീപക്, ഡോ. അബിത്ത്, ഡോ. സജു, ഡോ. സിദ്ധാര്‍ത്ഥ്, ഡോ. രാജീവ്, ഡോ. രേശ്മ, ഡോ. റീനു ലാബ് ടെക്ഷ്യന്‍മാരായ പ്രീജ, ജെസീന, അഹല്യ, വൈശാഖ്, ആര്യാ, ഗീതു, നിഷ, സ്മിത, അല്‍ഫിന എന്നിവരുള്‍പ്പെട്ടതാണ് പരിശോധനാസംഘം. ഡോ. ഷ്യാംജി വോയ്‌സ്. ആര്‍.കെ. ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ആശാ വര്‍ക്കര്‍മാര്‍, വാളന്റിയര്‍മാര്‍ എന്നിവര്‍ ഓരോ കേന്ദ്രങ്ങളിലും പരിശോധകള്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കി. ഇന്നും പരിശോധന ഉണ്ടാകും.

Next Story

RELATED STORIES

Share it