Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റത് ഉപമുഖ്യമന്ത്രി അടക്കം 11 മന്ത്രിമാര്‍; പുതിയ സര്‍ക്കാരിലെ രണ്ടാം സ്ഥാനക്കാരന്‍ ആര്?

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റത് ഉപമുഖ്യമന്ത്രി അടക്കം 11 മന്ത്രിമാര്‍; പുതിയ സര്‍ക്കാരിലെ രണ്ടാം സ്ഥാനക്കാരന്‍ ആര്?
X

ന്യൂഡല്‍ഹി; യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി അടക്കം 11 മന്ത്രിമാര്‍ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ രണ്ടാം സ്ഥാനത്തുള്ള നേതാവാരെന്ന ചോദ്യം സജീവമാകുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുളള 11 മന്ത്രിമാരാണ് തിരഞ്ഞെടുപ്പില്‍ തോറ്റത്.

കേശവ് പ്രസാദ് മൗര്യ, സുരേഷ് റാണ, ഛത്രപാല്‍ സിംഗ് ഗാംഗ്വാര്‍, രാജേന്ദ്ര പ്രതാപ് സിംഗ്, ചന്ദ്രിക പ്രസാദ് ഉപാധ്യായ, ആനന്ദ് സ്വരൂപ് ശുക്ല, ഉപേന്ദ്ര തിവാരി, രണ്‍വേന്ദ്ര സിംഗ് ദുന്നി, ലഖന്‍ സിംഗ് രജ്പുത്, സതീഷ് ചന്ദ്ര ദ്വിവേദി, സംഗീത ബല്‍വന്ത് എന്നിവരാണ് തോറ്റമന്ത്രിമാരില്‍ പ്രമുഖര്‍.

കേശവ് പ്രസാദ് മൗര്യ, സമാജ്‌വാദി പാര്‍ട്ടിയുടെ പല്ലവി പട്ടേലിനോട് 7,337 വോട്ടുകള്‍ക്കാണ് സിരാത്തു മണ്ഡലത്തില്‍ പരാജയപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടി സഖ്യകക്ഷിയായ അപ്‌നാ ദളിന്റെ (കെ) വൈസ് പ്രസിഡന്റാണ് പട്ടേല്‍.

കരിമ്പ്കൃഷി മന്ത്രി സുരേഷ് റാണ ഷാംലി ജില്ലയിലെ താന ഭവനില്‍ ആര്‍എല്‍ഡിയുടെ അഷ്‌റഫ് അലി ഖാനോട് പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

ബറേലി ജില്ലയിലെ ബഹേരി മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അതാര്‍ റഹ്മാന്‍, മന്ത്രി ഛത്രപാല്‍ സിംഗ് ഗാംഗ്‌വാറിനെ 3,355 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

ഗ്രാമവികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗ് എന്ന മോത്തി സിംഗ് പ്രതാപ്ഗഡിലെ പാട്ടി സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രാം സിങ്ങിനോട് 22,051 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ആദിത്യനാഥ് സര്‍ക്കാരിലെ മറ്റൊരു മന്ത്രിയായ ചന്ദ്രിക പ്രസാദ് ഉപാധ്യായ ചിത്രകൂടില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ അനില്‍കുമാറിനോട് 20,876 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ബാലിയ ജില്ലയിലെ ബരിയ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ജയപ്രകാശ് അഞ്ചലിനോട് 12,951 വോട്ടുകള്‍ക്ക് ആനന്ദ് സ്വരൂപ് ശുക്ല പരാജയപ്പെട്ടു.

സംസ്ഥാന കായിക മന്ത്രി ഉപേന്ദ്ര തിവാരി ബലിയയിലെ ഫെഫ്‌ന സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സംഗ്രാം സിങ്ങിനോട് 19,354 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

സംസ്ഥാന കായിക മന്ത്രി ഉപേന്ദ്ര തിവാരി ബലിയയിലെ ഫെഫ്‌ന സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സംഗ്രാം സിങ്ങിനോട് 19,354 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ഫത്തേപൂര്‍ ജില്ലയിലെ ഹുസൈന്‍ ഗഞ്ചില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഉഷാ മൗര്യയോട് രണ്‍വേന്ദ്ര സിംഗ് ദുന്നിയെ 25,181 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ഔറയ്യ ജില്ലയിലെ ദിബിയാപൂര്‍ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രദീപ് കുമാര്‍ യാദവിനോട് ലഖന്‍ സിംഗ് രാജ്പുത്തിനെ 473 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

സംസ്ഥാനത്തെ അടിസ്ഥാന വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദിയെ എസ്പി സ്ഥാനാര്‍ത്ഥിയും മുന്‍ നിയമസഭാ സ്പീക്കറുമായ മാതാ പ്രസാദ് പാണ്ഡെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ ഇത്വാ സീറ്റില്‍ 1,662 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

ഗാസിപൂര്‍ മണ്ഡലത്തില്‍ എസ്പിയുടെ ജയ് കിഷനോട് 1,692 വോട്ടുകള്‍ക്ക് സംഗീത് ബല്‍വന്തിനെ പരാജയപ്പെടുത്തി.

അതേസമയം ഉപമുഖ്യമന്ത്രിയുെട പരാജയത്തോടെ മറ്റൊരു പ്രശ്‌നം രൂപം കൊണ്ടിട്ടുണ്ട്. യുപി മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന്‍ ആരാണെന്നതാണ് ചോദ്യം

യുപി മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്. കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മയും. ഇതില്‍ ദിനേശ് ശര്‍മ ഇത്തവണ മല്‍സരിച്ചിരുന്നില്ല. മല്‍സരിച്ച കേശവ് മൗര്യ തോല്‍ക്കുകയും ചെയ്തു. മൗര്യ തോറ്റ സാഹചര്യത്തില്‍ ആരായിരിക്കും അടുത്ത ഉപമുഖ്യമന്ത്രിയെന്നാണ് ചോദ്യം. മറ്റൊരു സാധ്യത മൗര്യ തന്നെ ലെജിസ്‌ളേറ്റീവ് റൂട്ട് വഴി മന്ത്രിയാവാമെന്നതാണ്. യുപിയില്‍ അത് പുതിയ കാര്യമല്ല. യോഗി തന്നെ ലജിസ്‌ളേറ്റീവ് റൂട്ടിലൂടെയാണ് മുഖ്യമന്ത്രിയായത്. ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിക്കും വരെ അദ്ദേഹം കൗണ്‍സില്‍ അംഗമായിരുന്നു. മൗര്യയെ അതുവഴി മന്ത്രിസഭയിലെത്തിക്കുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ഇതേകുറിച്ച് ഇതുവരെ ബിജെപിയും പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it