- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൊവിഡ്; 127 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ
വയനാട്: ജില്ലയില്‍ 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,249 ആയി. 3,153 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1,073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 34 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
തവിഞ്ഞാല്‍ സ്വദേശികള്‍ 20, വെള്ളമുണ്ട സ്വദേശികള്‍ 18, കല്‍പ്പറ്റ സ്വദേശികള്‍ 14, വെങ്ങപ്പള്ളി സ്വദേശികള്‍ 14 , മാനന്തവാടി സ്വദേശികള്‍ 10, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശികളായ 8 പേര്‍ വീതം, പൊഴുതന, തരിയോട്, കണിയാമ്പറ്റ സ്വദേശികളായ 5 പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 4, മുട്ടില്‍ സ്വദേശികള്‍ 3, തിരുനെല്ലി, നെന്മേനി, മീനങ്ങാടി, പനമരം, വൈത്തിരി സ്വദേശികളായ 2 പേര്‍ വീതം, എടവക, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു നീലഗിരി സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. ഇവരില്‍ വൈത്തിരി, കല്‍പ്പറ്റ ആശുപത്രികളിലെ ഓരോ ജീവനക്കാരും ഉള്‍പ്പെടുന്നു.
വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍
സപ്തംബര്‍ 25 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, ഒക്‌ടോബര്‍ 9 ന് കര്‍ണാടകയില്‍ നിന്ന് വന്ന തരിയോട് സ്വദേശി, സപ്തംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശികളായ രണ്ടുപേര്‍, സപ്തംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി, സപ്തംബര്‍ 29 ന് ഊട്ടിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ഹൈദരാബാദില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.
രോഗമുക്തി നേടിയവര്‍
പനമരം സ്വദേശികള്‍ 9, കണിയാമ്പറ്റ, തരിയോട് സ്വദേശികളായ 8 പേര്‍ വീതം, വെള്ളമുണ്ട സ്വദേശികള്‍ 7, മുട്ടില്‍, നെന്മേനി,മേപ്പാടി സ്വദേശി കളായ 6 പേര്‍ വീതം, പൊഴുതന, മീനങ്ങാടി സ്വദേശികളായ അഞ്ചുപേര്‍ വീതം, മാനന്തവാടി , ഇടവക, തവിഞ്ഞാല്‍ സ്വദേശികളായ നാല് പേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 3, ബത്തേരി സ്വദേശികള്‍ 2, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, തൊണ്ടര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരു ത്തര്‍ക്കും വീടുകളില്‍ കഴിഞ്ഞിരുന്ന 19 പേര്‍ക്കുമാണ് രോഗം ഭേദമായത്.
472 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 472 പേരാണ്. 158 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3,967 പേര്‍. ഇന്ന് വന്ന 77 പേര്‍ ഉള്‍പ്പെടെ 757 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1971 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 99,304 സാംപിളുകളില്‍ 95,782 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 91,533 നെഗറ്റീവും 4,249 പോസിറ്റീവുമാണ്.
RELATED STORIES
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍...
26 Nov 2024 5:37 AM GMTവഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
26 Nov 2024 5:32 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMTസംഭല്‍ ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: നാട്ടുകാരുടെ വാദങ്ങള്‍ ശരിവച്ച്...
26 Nov 2024 5:12 AM GMTസ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; സര്‍ക്കാറിന്...
26 Nov 2024 4:59 AM GMTസംഭല്‍ പോലീസ് വെടിവയ്പ്: ഇരകളുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം വീതം...
26 Nov 2024 4:51 AM GMT