Latest News

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന്

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന്
X

തിരുവനന്തപുരം: വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്‍, അശോകന്‍ ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. പ്രസന്ന രാജന്‍, ഡോ.പി.റ്റി അനു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

Next Story

RELATED STORIES

Share it