Latest News

യുഎസിലെ വിമാനാപകടം; ഇതുവരെ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്

യുഎസിലെ വിമാനാപകടം; ഇതുവരെ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്
X

വാഷിംങ്ടണ്‍: വാഷിംങ്ടണില്‍ ഇന്നലെ രാത്രിയുണ്ടായ വിമാനാപകടത്തില്‍ മരിച്ച 18പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപോര്‍ട്ട്. പൊട്ടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നിലവില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്

യുഎസില്‍ ലാന്‍ഡിങിന് തയ്യാറെടുക്കുകയായിരുന്ന യാത്രവിമാനവും സൈനിക ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. വാഷിങ്ടണിലെ റോണള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം രാവിലെ ഒമ്പതോടെയാണ് അപകടം. സംഭവസമയത്ത് 375 അടി ഉയരത്തിലായിരുന്നു യാത്രാവിമാനം. കന്‍സസ് സംസ്ഥാനത്തെ വിച്ചിറ്റയില്‍ നിന്നെത്തിയ വിമാനത്തില്‍ 64 പേരുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. സൈനിക ഹെലികോപ്റ്ററില്‍ നാലു പേരുണ്ടെന്നാണ് സൂചനകള്‍.

Next Story

RELATED STORIES

Share it