Latest News

തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംഭവം; റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംഭവം; റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
X

ന്യൂഡല്‍ഹി: റെയില്‍ഷനില്‍ തിക്കവേ സ്റ്റേിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളാണ് സര്‍ക്കാറിനെതിരേ രംഗത്തെത്തിയത്. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും യഥാര്‍ത്ഥ മരണസംഖ്യ മൂടിവച്ചെന്നും അവര്‍ ആരോപിച്ചു.

മരിച്ചവരുടെ യഥാര്‍ഥ കണക്ക് മറച്ചുവെക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാ കുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് ധാരാളം ഭക്തര്‍ പോകുന്നതിനാല്‍ സ്റ്റേഷനില്‍ മികച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'' കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍, റെയില്‍വേ മന്ത്രിക്ക് ഒരു മിനിറ്റ് പോലും സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി ഉടന്‍ രാജിവയ്ക്കണം. അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കണം'' കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

അതേസമയം, റെയില്‍വേ സ്റ്റേഷനിലെ സ്ഥിതി സാധാരണ നിലയിലാണെന്ന് കാണിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

Next Story

RELATED STORIES

Share it