Latest News

യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു, എട്ടു പേര്‍ക്ക് പരിക്കേറ്റു

യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു, എട്ടു പേര്‍ക്ക് പരിക്കേറ്റു
X

അബൂദബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ അല്‍ മഫ്രഖ് ഏരിയയിലാണ് അപകടമുണ്ടായത്. ട്രക്കുകളും കാറുകളുമുള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്ത്ല്‍. ഏഷ്യന്‍ വംശജനാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റതായി അബുദാബി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ വേണ്ട അകലം പാലിക്കാത്തതും അപകടത്തിന് കാരണമായന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it