Latest News

1988ലെ റോഡ് അപകടകേസ്; സിദ്ദുവിനെതിരേയുള്ള കേസ് പുനപ്പരിശോധിക്കാനൊരുങ്ങി സുപ്രിംകോടതി

1988ലെ റോഡ് അപകടകേസ്; സിദ്ദുവിനെതിരേയുള്ള കേസ് പുനപ്പരിശോധിക്കാനൊരുങ്ങി സുപ്രിംകോടതി
X

ന്യൂഡല്‍ഹി; പഞ്ചാബ് രാഷ്ട്രീയം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ നില പരുങ്ങലിലേക്ക്. 32 വര്‍ഷം മുമ്പ് നടന്ന റോഡ് അപകടവുമായി ബന്ധപ്പെട്ട് 2018ല്‍ നല്‍കിയ വിധി സുപ്രിംകോടതി പുനപ്പരിശോധിക്കാനൊരുങ്ങുകയാണ്. സിദ്ദു പ്രതിയായ കേസില്‍ അദ്ദേഹത്തിന്റെ ശിക്ഷ ഇനിയും കടുപ്പിക്കണോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേസില്‍ മറുപടി നല്‍കാന്‍ കോടതി സിദ്ദുവിന് രണ്ടാഴ്ച സമയം നല്‍കി.

റോഡ് അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധര്‍ത്ഥ് ലൂത്രയാണ് ഹാജരായത്. സിദ്ദുവിന് കുറച്ചുകൂടി കടുത്ത ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സിദ്ദിവിന് വേണ്ടി പി ചിദംബരവും ഹാജരായി. സംഭവത്തില്‍ കൂടുതല്‍ കടുത്ത ശിക്ഷവേണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നതെന്നും അല്ലാതെ കുറ്റകൃത്യത്തിന്റെ സ്വഭാവം പുനപ്പരിശോധിക്കണമെന്നായിരുന്നില്ലെന്നും ചിദംബരം വാദിച്ചു.

2018 മെയ് മാസത്തില്‍ റോഡ് അപകടക്കേസില്‍ സിദ്ദുവിന് അനുകൂലമായി നല്‍കിയ വിധി പുനപ്പരിശോധിക്കണമെന്ന ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. 1988ലാണ് പാട്യാല സ്വദേശി ഗുര്‍ണാം സിങ് സിദ്ദുവിന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ടത്.

3 വര്‍ഷം തടവ് ശിക്ഷ നല്‍കിയ ഹരിയാന, പഞ്ചാബ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി 2018 മെയില്‍ അസാധുവാക്കിരുന്നു.

വാഹനാപകടക്കേസില്‍ സിദ്ദു കുറ്റക്കാരനാണെന്ന് സുപ്രിംകോടതി കണ്ടെത്തിയെങ്കിലും, അദ്ദേഹത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും 1,000 രൂപ പിഴ ചുമത്തി കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2018 സെപ്റ്റംബറില്‍, മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി പരിശോധിക്കാന്‍ സുപ്രിം കോടതി സമ്മതിക്കുകയും അതിന്മേല്‍ സിദ്ദുവിന് നോട്ടിസ് അയക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it