Latest News

മലക്കംമറിഞ്ഞ് മന്ത്രി ഗണേഷ്‌കുമാര്‍; പേഴ്‌സനല്‍ സ്റ്റാഫില്‍ 20 പേര്‍

മലക്കംമറിഞ്ഞ് മന്ത്രി ഗണേഷ്‌കുമാര്‍; പേഴ്‌സനല്‍ സ്റ്റാഫില്‍ 20 പേര്‍
X

തിരുവനന്തപുരം: പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. 230 പേരെ സ്റ്റാഫില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റേത് ചെറിയ പാര്‍ട്ടിയായതിനാല്‍ അര്‍ഹരായ പാര്‍ട്ടി അനുഭാവികളെയാണ് നിയമിച്ചതെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു. സത്യപ്രതിജ്ഞയ്ക്കു മുമ്പാണ് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ഗണേഷ് കുമാര്‍ പ്രസ്താവിച്ചത്. എന്നാല്‍ ഇത് നടപ്പായില്ല. പരമാവധി 25 പേരെ വരെ മന്ത്രിമാരുടെ സ്റ്റാഫില്‍ നിയമിക്കാമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ മുതലുള്ള എല്‍ഡിഎഫ് ധാരണ. ഈ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരുടെയും സ്റ്റാഫില്‍ 25 പേരുണ്ട്. ഗണേഷ്‌കുമാറിന് മുമ്പ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ആന്റണി രാജു രാജിവച്ചതോടെ സ്റ്റാഫ് അംഗങ്ങളും ഒഴിഞ്ഞിരുന്നു. എല്ലാവരും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെ പെന്‍ഷനും അര്‍ഹതയുണ്ട്. അടുത്തിടെ മന്ത്രി വി ശിവന്‍കുട്ടി പുതിയ കുക്കിനെ സ്റ്റാഫില്‍ നിയമിച്ചിരുന്നു. സര്‍ക്കാറിന്റെ കാലാവധി തീരാന്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലുളളതിനാല്‍ ഈ കുക്കിനും പെന്‍ഷന്‍ ലഭിക്കും.

Next Story

RELATED STORIES

Share it