Latest News

കോഴിക്കോട് ജില്ലയില്‍ 24,70,953 വോട്ടര്‍മാര്‍

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

കോഴിക്കോട് ജില്ലയില്‍ 24,70,953 വോട്ടര്‍മാര്‍
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 24,70,953 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കുന്നമംഗലം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും. കുന്നമംഗലത്ത് 113901 സ്ത്രീകളും 108579 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 222481 വോട്ടര്‍മാരുണ്ട്.

വടകര നിയോജക മണ്ഡലത്തില്‍ 76946 പുരുഷന്മാരും 84694 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 161641 വോട്ടര്‍മാരാണുള്ളത്. കുറ്റിയാടി 95409 പുരുഷന്മാരും 100756 സ്ത്രീകളും 11 ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 196176 വോട്ടര്‍മാര്‍. നാദാപുരത്ത് 102780 പുരുഷന്മാര്‍ 106249 സ്ത്രീകള്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 209034 വോട്ടര്‍മാരുണ്ട്. കൊയിലാണ്ടി 94013 പുരുഷന്മാര്‍ 104364 സ്ത്രീകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍. ആകെ 198378 വോട്ടര്‍മാര്‍. പേരാമ്പ്ര 93577 പുരുഷന്മാര്‍ 98950 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 192529 വോട്ടര്‍മാര്‍. ബാലുശ്ശേരി 105004 പുരുഷന്മാര്‍ 112454 സ്ത്രീകള്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 217460. എലത്തൂര്‍ 93922 പുരുഷന്മാര്‍ 102007 സ്ത്രീകള്‍ നാല് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 195933

വോട്ടര്‍മാര്‍. കോഴിക്കോട് നോര്‍ത്ത് 82748 പുരുഷന്മാര്‍ 92376 സ്ത്രീകള്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 175129 വോട്ടര്‍മാര്‍. കോഴിക്കോട് സൗത്ത് 73578 പുരുഷന്മാര്‍ 78610 സ്ത്രീകള്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 152190 വോട്ടര്‍മാര്‍. ബേപ്പൂര്‍ 97899 പുരുഷന്മാര്‍ 102176 സ്ത്രീകള്‍ അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 200080 വോട്ടര്‍മാര്‍. കൊടുവള്ളി 88261 പുരുഷന്മാര്‍ 87999 സ്ത്രീകള്‍ ഉള്‍പ്പെടെ 176260 വോട്ടര്‍മാര്‍. തിരുവമ്പാടി 86275 പുരുഷന്മാര്‍ 87384 സ്ത്രീകള്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 173662 വോട്ടര്‍മാര്‍.

നിയമസഭാ തിരഞ്ഞെടുപ്പിനു വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കേണ്ടവര്‍ക്കുള്ള അവസാന തീയതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന്റെ അവസാന തീയതിക്ക് പത്ത് ദിവസം മുന്‍പ് വരെയാണ്. മാര്‍ച്ച് 19 ആണ് പത്രിക സമര്‍പണത്തിനുളള അവസാന ദിവസം.

Next Story

RELATED STORIES

Share it