Latest News

ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍; അരാജകവാദികളെന്ന് നെതന്യാഹു

ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍; അരാജകവാദികളെന്ന് നെതന്യാഹു
X

തെല്‍അവീവ്: ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലി സൈന്യത്തിലെ 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍(റിസര്‍വ്) സര്‍ക്കാരിന് കത്തെഴുതി. അധിനിവേശത്തിന് പ്രാധാന്യം നല്‍കുന്നതിന് പകരം ഗസയില്‍ തടവിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലി വ്യോമസേനയില്‍ നിന്നും വിരമിച്ച ആയിരം പേര്‍ കത്തെഴുതിയതിന് പിന്നാലെയാണ് പുതിയ കത്ത് പുറത്തുവന്നിരിക്കുന്നത്. ഗസയില്‍ തടവിലുള്ള 59 പേരെ തിരികെ കൊണ്ടുവരാന്‍ വേണ്ട നടപടികളാണ് അടിയന്തിരമായി വേണ്ടതെന്ന് കത്ത് പറയുന്നു.

അതേസമയം, കത്തെഴുതിയവര്‍ എല്ലാം അരാജകവാദികളാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ആയിരം വ്യോമസേന ഉദ്യോഗസ്ഥരില്‍ 60 പേര്‍ നിലവില്‍ സര്‍വീസിലുള്ളവരാണ്. ഇവരെ ഉടന്‍ പുറത്താക്കും. 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാവും.

Next Story

RELATED STORIES

Share it