Latest News

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്ന് മരണം, 12 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്ന് മരണം, 12 പേര്‍ക്ക് പരിക്ക്
X

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനവും തീപ്പിടിത്തവും. മൂന്ന് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോയ്‌സാര്‍ പട്ടണത്തിലെ താരാപൂര്‍ എംഐഡിസിയിലെ ഫാക്ടറിയില്‍ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്‌ഫോടനമുണ്ടായത്. താരാപൂര്‍ ബോയ്‌സര്‍ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റിലെ ഭഗേരിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കെമിക്കല്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.

സ്‌ഫോടനത്തിന്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേല്‍ക്കൂര തെറിച്ചുവീണെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാല്‍ഘര്‍ പോലിസ് വക്താവ് സച്ചിന്‍ നവദ്കര്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാദേശിക അഗ്‌നിശമന സേനയും പോലിസും മറ്റ് റെസ്‌ക്യൂ ടീമുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്ലാന്റിലെ ഒരു ബോയിലറിന്റെ ചില പതിവ് അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് സ്‌ഫോടനവും വാതക ചോര്‍ച്ചയും തീപ്പിടിത്തവുമുണ്ടായത്. വിഷവാതക ചോര്‍ച്ചയുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഫാക്ടറി വളപ്പില്‍ നിന്ന് തീപ്പിടിത്തവും വലിയ സ്‌ഫോടനവും കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, പോലിസ് ഇതുവരെ ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it