- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ രോഗമുക്തി നേടി. ജൂലൈ 3ന് കുവൈത്തില്‍ നിന്ന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്ന് കണ്ണൂരിലെത്തിയ കല്‍പ്പറ്റ സ്വദേശിയായ 28കാരന്‍, ജൂണ്‍ 20 ന് ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ കേണിച്ചിറ സ്വദേശിയായ 42കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി മാനന്തവാടി ജില്ലാ അശുപത്രിയിലും കല്‍പ്പറ്റ സ്വദേശി കണ്ണൂര്‍ കൊവിഡ് ആശുപത്രിയിലും കേണിച്ചിറ സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികില്‍സയിലുളളത്. കേണിച്ചിറ സ്വദേശിക്ക് പാലക്കാട് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച്ച നാല് പേരാണ് രോഗമുക്തി നേടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കയ്യൂന്നി സ്വദേശിയായ 37കാരന്‍, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വടുവന്‍ചാല്‍ സ്വദേശിയായ 50 കാരന്‍, എരുമാട് കയ്യൂന്നി സ്വദേശിയായ 53 കാരന്‍, മാനന്തവാടി സ്വദേശിയായ 45 കാരി എന്നിവരാണ് രോഗമുക്തരായത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 39 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും രണ്ട് പേര്‍ കണ്ണൂരിലും ചികില്‍സയിലുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 പോസിറ്റീവായത് 119 പേര്‍ക്കാണ്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ചൊവ്വാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 289 പേരാണ്. ഇവര്‍ ഉള്‍പ്പടെ ആകെ നിരീക്ഷണത്തിലുള്ളത് 3620 പേരാണ്. 267 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3524 സാംപിളുകളില്‍ 3084ആളുകളുടെ ഫലം ലഭിച്ചതില്‍ 3012 എണ്ണം നെഗറ്റീവാണ്. 430 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ സാമൂഹ്യവ്യാപനംനടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ആകെ 5,754 സാംപിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4537 ല്‍ 4492 എണ്ണം നെഗറ്റീവാണ്.
RELATED STORIES
കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMT