Latest News

യുപിയിലെ മീററ്റില്‍ 30 പേര്‍ക്ക് ഡങ്കിപ്പനി

യുപിയിലെ മീററ്റില്‍ 30 പേര്‍ക്ക് ഡങ്കിപ്പനി
X

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ 30 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 18 പേരുടെ ഡെങ്കിപ്പനി ചികില്‍സിച്ചു മാറ്റിയതായി ജില്ലാ ആരോഗ്യ വിഭാഗം മേധാവി അഖിലേഷ് മോഹന്‍ അറിയിച്ചു.

ഇതുവരെ 33 കേസുകളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്. 15 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സ തേടുന്നത്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുവീടാനന്തരം കയറിയിറങ്ങി കാംപയിന്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. രോഗലക്ഷണങ്ങള്‍ കാണുന്നവരെ തുടര്‍ചികില്‍സക്ക് വിധേയമാക്കും.

സ്പംബര്‍ 7ന് തുടങ്ങിയ കാംപയിന്‍ സപ്തംബര്‍ 16വരെ നീണ്ടുനില്‍ക്കും.

കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് ചികില്‍സ ആസൂത്രണം ചെയ്യുന്നത്. അതിനാവശ്യമായ മരുന്നും മറ്റ് വസ്തുക്കളും എത്തിച്ചുകഴിഞ്ഞു.

ജനങ്ങള്‍ സ്വയം ചികില്‍സക്ക് വിധേയമാകരുതെന്നും കൂടുതല്‍ വെള്ളം കുടിക്കാനും പഴവര്‍ഗങ്ങള്‍ കഴിക്കാനും ചീഫ് മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ത്ഥിച്ചു.

യുപിയിലെ ഫിറോസാബാധിലാണ് ഡങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടത്. അവിടെ മാത്രം അമ്പതോളം പേര്‍ മരിച്ചിരുന്നു. അതില്‍ ഭൂരിഭാഗവും കുട്ടികളുമായിരുന്നു.

Next Story

RELATED STORIES

Share it