Latest News

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്ത് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്ത് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
X

നെയ്യാറ്റിന്‍കര: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ ഭര്‍ത്താവ് തിരുവനന്തപുരം അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനാണ് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചത്.

കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖാ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുണ്‍ അടുക്കുകയും 2020ല്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്ന് ശഠിച്ച അരുണ്‍, വിവാഹ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കു വെക്കരുതെന്നു പറഞ്ഞിരുന്നു. 50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്.

തുടര്‍ന്ന് ശാഖാകുമാരിയുടെ ചിലവില്‍ ആഢംബര ജീവിതം നയിച്ച അരുണിനോട് ഒരു കുഞ്ഞ് വേണമെന്ന് ശാഖാകുമാരി പറഞ്ഞു. എന്നാല്‍ അരുണ്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ ശാഖാകുമാരിയെ കൊലപ്പെടുത്താനുള്ള ശ്രമം ഇയാള്‍ തുടങ്ങി. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ 2020 ഡിസംബര്‍ 26ന് പുലര്‍ച്ചെ ശാഖാ കുമാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വൈദ്യുതി കടത്തി വിടുകയായിരുന്നു.

Next Story

RELATED STORIES

Share it