Latest News

വിവിധ രാജ്യങ്ങളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് 49 ഇന്ത്യക്കാര്‍, റിപോര്‍ട്ട്

വിവിധ രാജ്യങ്ങളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് 49 ഇന്ത്യക്കാര്‍, റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ എട്ട് വ്യത്യസ്ത രാജ്യങ്ങളിലായി 49 ഇന്ത്യക്കാര്‍ നിലവില്‍ വധശിക്ഷ നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍.വ്യാഴാഴ്ച രാജ്യസഭയിലാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. വിദേശത്ത് തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച പാര്‍ലമെന്ററി ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി വിവരങ്ങള്‍ നല്‍കിയത്.


'വിദേശ കോടതികളില്‍ നിന്ന് വധശിക്ഷ ലഭിച്ചവര്‍ ഉള്‍പ്പെടെ, ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നു. ജയിലുകള്‍ സന്ദര്‍ശിച്ച് കോടതികള്‍, ജയിലുകള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ തുടരുന്നതിലൂടെ കോണ്‍സുലാര്‍ ആക്സസ് നല്‍കുന്നു. ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപ്പീല്‍, ദയാഹര്‍ജി എന്നിവ ഉള്‍പ്പെടെയുള്ള വിവിധ നിയമപരമായ പരിഹാരങ്ങള്‍ തേടുന്നതിനും സഹായം നല്‍കുന്നുണ്ട്,'' മന്ത്രി പറഞ്ഞു.


വിചാരണ തടവുകാര്‍ ഉള്‍പ്പെടെ ആകെ 10,152 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍ തടവിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടത് യുഎഇയിലാണ്. യുഎഇയില്‍ 25 ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം, അവരുടെ ശിക്ഷ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സൗദി അറേബ്യയില്‍ 11 ഇന്ത്യക്കാര്‍, മലേഷ്യയില്‍ 6 ഇന്ത്യക്കാര്‍ , കുവൈറ്റില്‍ 3 ഇന്ത്യക്കാര്‍ ,ഇന്തോനേഷ്യ, ഖത്തര്‍, യുഎസ്, യെമന്‍ എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാരന്‍ വീതം എന്നിങ്ങനെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മറ്റു തടവുകാരുടെ എണ്ണം.

Next Story

RELATED STORIES

Share it