- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നരേന്ദ്രപൂര്‍ മേഖലയിലാണ് സംഭവം. മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. മൈതാനത്തിന്റെ ഒരറ്റത്ത് ക്രൂഡ് ബോംബുകള്‍ കിടക്കുന്നത് കുട്ടികള്‍ കണ്ടിരുന്നു. അതിനടുത്തേക്ക് കുട്ടികളെത്തിയപ്പോള്‍ അക്രമി സംഘം അവരെ ഓടിക്കാന്‍ രണ്ട് ക്രൂഡ് ബോംബെടുത്ത് എറിയുകയായിരുന്നു. സംഭവസ്ഥലത്ത് പോലിസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
സ്ഥലത്തുനിന്ന് മോട്ടോര്‍ ബൈക്കും ഒരു ഒഴിഞ്ഞ ഡ്രമ്മും കണ്ടെത്തി. അക്രമികള്‍ ഡ്രം കാലിയാക്കി ബോംബുകള്‍ കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ നാല് പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുയാണെന്നും ബരുയിപൂര്‍ എസ്പി പുഷ്പ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നാല് കുട്ടികളും അപകടനില തരണം ചെയ്തു. പശ്ചിമ ബംഗാളില്‍ ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് നോര്‍ത്ത് 24 പര്‍ഗാനാസിലെ കങ്കിനാര മേഖലയില്‍ ക്രൂഡ് ബോംബാക്രമണത്തില്‍ ഒരു ആണ്‍കുട്ടി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT