Latest News

നൈജറില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

നൈജറില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
X

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ നൈജറില്‍ അഞ്ച് ഇന്ത്യന്‍ തൊഴിലാളികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്ന് റിപോര്‍ട്ട്. കല്‍പത്താരു പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടി ജോലിയെടുക്കാന്‍ പോയ ജാര്‍ഖണ്ഡ് സ്വദേശികളായ സഞ്ജയ് മഹാതോ, ചന്ദ്രിക മഹാതോ, രാജു മഹാതോ, ഫല്‍ജിത് മഹാതോ, ഉത്തം മഹാതോ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ജോലിക്കായി നൈജറില്‍ എത്തിയത്. ബൈക്കില്‍ എത്തിയ സംഘമാണ് ഏപ്രില്‍ 25ന് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it