Latest News

5 സീറ്റ് സിഖ് സമുദായത്തിന് സംവരണം ചെയ്യണം; കശ്മീര്‍ നിയോജകമണ്ഡലം അതിര്‍ത്തി നിര്‍ണയ കമ്മീഷനുമുന്നില്‍ ശിരോമണി അകാലിദള്‍

5 സീറ്റ് സിഖ് സമുദായത്തിന് സംവരണം ചെയ്യണം; കശ്മീര്‍ നിയോജകമണ്ഡലം അതിര്‍ത്തി നിര്‍ണയ കമ്മീഷനുമുന്നില്‍ ശിരോമണി അകാലിദള്‍
X

ഛണ്ഡീഗഢ്: ജമ്മു കശ്മീര്‍ നിയമസഭയില്‍ അഞ്ച് സീറ്റ് സിഖ് സമുദായത്തിന് സംവരണം ചെയ്യണമെന്ന് ശിരോമണി അകാലിദള്‍. ജമ്മുകശ്മീര്‍ അതിര്‍ത്തി നിര്‍ണയ കമ്മീഷനു മുമ്പാകെയാണ് ശിരോമണി അകാലിദള്‍ ഈ ആവശ്യം ഉന്നയിച്ചത്.

പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ പ്രഫ. പ്രേം സങ് ഛന്‍ഡുമജ്ര ഈ ആവശ്യങ്ങള്‍ ഉന്നയിച്ച കത്ത് അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിക്ക് കൈമാറി.

ജമ്മുവില്‍ മൂന്ന് സീറ്റും ശ്രീനഗറില്‍ രണ്ട് സീറ്റും സിഖ് സമുദായത്തിനുവേണ്ട സംവരണം ചെയ്യണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കമ്മീഷന്‍ ഉറപ്പുനല്‍കിയതായി അകാലിദള്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

വിഭജനകാലത്തടക്കം നിരവധി തവണ സിഖ് സമുദായത്തിന് സംവരണം നല്‍കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ സിഖ് സമുദായത്തിന്റെ വികാസത്തിന് ഇത് ആവശ്യമാണ്. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് നല്‍കിയതുപോലെ ഒരു നിശ്ചിത എണ്ണം അംഗങ്ങളെ തിരഞ്ഞെടുക്കാമെന്ന ശുപാര്‍ശപോലും വന്നിരുന്ന്ു. എന്നാല്‍ വിഭജനത്തിനുശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത് പരിഗണിച്ചില്ല- കമ്മീഷനുള്ള കത്തില്‍ സുഖ്ബീര്‍ ബാദല്‍ പരാതിപ്പെട്ടു.

ഭരണപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ സിഖ് ജനതയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നു അദ്ദേഹം പറയുന്നു.

അകാലിദളിന് സ്വാധീമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം അടക്കമുള്ള എല്ലാ ആവശ്യങ്ങളും നടപ്പാക്കുമെന്ന് ശിലോമണി അകാലദള്‍ പ്രസിഡന്റ് പറഞ്ഞു.

അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനുള്ള കമ്മീഷന്‍ കഴിഞ്ഞ ദിവസം നാല് ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി ചൊവ്വാഴ്ച ശ്രീനഗറില്‍ എത്തിയിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ ജില്ലാ അധികാരികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികളെ നേരില്‍ കണ്ട് മണ്ഡല പുനസ്സംഘടനയെ സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായാനാണ് തീരുമാനിച്ചിട്ടുള്ളത്. മുന്‍ സുപ്രിംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷന്‍ മാര്‍ച്ച് 2020നാണ് സ്ഥാനമേറ്റത്. ജമ്മു, കശ്മീര്‍, അസം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുകയും നിലവിലുള്ള മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കലുമാണ് കമ്മീഷന്റെ ചുമതല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it