Latest News

പാന്‍കാര്‍ഡ് അപ്‌ഡേഷന്റെ പേരില്‍ 5.5 ലക്ഷം തട്ടി; പ്രതി പിടിയില്‍

പാന്‍കാര്‍ഡ് അപ്‌ഡേഷന്റെ പേരില്‍ 5.5 ലക്ഷം തട്ടി; പ്രതി പിടിയില്‍
X

തൃശൂര്‍: പാന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരില്‍ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന അന്തര്‍സംസ്ഥാനക്കാരന്‍ അറസ്റ്റിലായി. കൊല്‍ക്കത്ത സ്വദേശി സൈമണ്‍ ലാലിനെയാണ് (28) തൃശൂര്‍ റൂറല്‍ പോലിസ് പിടികൂടിയത്. പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ബ്ലോക്കാകുമെന്നും കാണിച്ച് ഫോണിലേക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ലിങ്ക് എസ്എംഎസ് വഴി അയച്ച് കൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിന്‍ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നിധിന്റെ ഫോണിലേക്ക് പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്ബിഐ ബാങ്കിന്റെ പേരില്‍ ലിങ്ക് എസ്എംഎസ് ആയി വന്നിരുന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എസ്ബിഐ യോനോയുടേതെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റ് തുറന്ന് വരികയായിരുന്നു. ഒറിജിനല്‍ സൈറ്റാണെന്ന് ധരിച്ച് പരാതിക്കാരന്‍ തന്റെ യോനോയുടെ യൂസര്‍ നെയിമും പാസ്‌വേഡും ഫോണിലേക്ക് വന്ന ഒടിപി യും വ്യാജ സൈറ്റില്‍ എന്റര്‍ ചെയ്യുകയായിരുന്നു. അടുത്ത നിമിഷം തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അഞ്ചര ലക്ഷം രൂപ പിന്‍വലിച്ചതായ സന്ദേശം പരാതിക്കാരന് വന്നു. അപ്പോഴാണ് താന്‍ വിവരങ്ങള്‍ നല്കിയ സൈറ്റ് വ്യാജമാണെന്ന് പരാതിക്കാരന്‍ മനസിലായത്.

ഇയാള്‍ പിന്നീട് ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദഗ്ധരടങ്ങിയ ടീം രൂപികരിച്ച് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തില്‍ പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത് ഫ്‌ലിപ്പ്കാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിലൂടെയായിരുന്നുവെന്ന് മനസിലാവുകയും ചെയ്തു. പ്രതികള്‍ നിധിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സാംസങ്ങിന്റെ 1,60 ലക്ഷം രൂപ വിലവരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും 25,000 രൂപ വിലവരുന്ന മറ്റ് രണ്ട് മൊബൈല്‍ ഫോണുകളും ഇയര്‍ബഡുകളും ഓണ്‍ലൈനിലുടെ പര്‍ച്ചെയ്‌സ് ചെയ്തു. അന്വേഷണ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് ജാര്‍ഖണ്ഡിലും കോല്‍ക്കത്തയിലും രണ്ടാഴ്ച്ച താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.

Next Story

RELATED STORIES

Share it