Latest News

ഹൈദരാബാദില്‍ വെന്റിലേറ്റര്‍ സഹായത്താല്‍ ശ്വസിച്ചിരുന്ന 7 കൊവിഡ് രോഗികള്‍ മരിച്ചു; ഓക്‌സിജന്‍ എത്താന്‍ വൈകിയതെന്ന് ആരോപണം

ഹൈദരാബാദില്‍ വെന്റിലേറ്റര്‍ സഹായത്താല്‍ ശ്വസിച്ചിരുന്ന 7 കൊവിഡ് രോഗികള്‍ മരിച്ചു; ഓക്‌സിജന്‍ എത്താന്‍ വൈകിയതെന്ന് ആരോപണം
X

ഹൈദരാബാദ്: ഹൈദരാബാദിലെ കിങ് കോതി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരുന്ന ഏഴ് രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ വേണ്ട സമയത്ത് എത്താതിരുന്നതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കിങ് കോതി ആശുപത്രിയിലേക്ക് വരേണ്ട ഓക്‌സിജന്‍ ലോഡ് മറ്റൊരു ആശുപത്രിയിലേക്ക് യാദൃശ്ചികമായി തിരിച്ചുവിട്ട സംഭവം പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഴ് രോഗികളും രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായിരുന്നെന്നും അതുകൊണ്ടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും കിങ് കോതി ആശുപത്രി സൂപ്രണ്ട് ഡോ. ജലജ പറഞ്ഞു. ഏഴ് പേരും ഒരേ സമയത്തല്ല മരിച്ചതെന്നും എന്നാല്‍ മരണങ്ങള്‍ ഒരേ ദിവസമായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ഓക്‌സിജന്‍ ഇല്ലാത്തതാണ് മരണകാരണമെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഏഴ് പേര്‍ക്കും വേണ്ട ഓക്‌സിജന്‍ ആശുപത്രിയില്‍ സ്റ്റോക്ക് ഉണ്ടായിരുന്നെന്ന് അവര്‍ അവകാശപ്പെട്ടു. രാവിലെ എത്തേണ്ട ഓക്‌സിജന്‍ ടാങ്കര്‍ എത്തിയത് വൈകീട്ടാണെന്ന കാര്യം അവര്‍ അംഗീകരിച്ചു.

രാജ്യത്ത് നിരവധി കൊവിഡ് രോഗികളാണ് ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ടുമാത്രം മരിക്കുന്നത്.

Next Story

RELATED STORIES

Share it