Latest News

700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ പ്രത്യേക ട്രയിനില്‍ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു

700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ പ്രത്യേക ട്രയിനില്‍ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു
X

ന്യൂഡല്‍ഹി: 700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുമായി പ്രത്യേക ട്രയിന്‍ ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ട്രയിന്‍ പുറപ്പെട്ടത്.

വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ പാര്‍പ്പിച്ച തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തരെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം നാട്ടിലേക്ക് ട്രയിന്‍ കയറ്റി അയച്ചത്. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയവരെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവരെയുമാണ് തിരിച്ചയക്കുന്നത്.

തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചെത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് വിവിധ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ക്വാറന്റീന്‍ സെന്ററുകളില്‍ നിന്ന് റയില്‍വേ സ്റ്റേഷനിലേക്കും ചെന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്വാറന്റീന്‍ സെന്ററിലേക്കും പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

നിസാമുദ്ദീനിലെ തബ്‌ലീഗ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറണമെന്ന അപേക്ഷ ബുധനാഴ്ച ദില്ലി ഹൈക്കോടതി പരിഗണിച്ചിരുന്നു. പക്ഷേ, അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും കേസ് മാറ്റേണ്ടതില്ലെന്നുമുള്ള ഡല്‍ഹി പോലിസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി വാദം കേള്‍ക്കുന്നത് മെയ് 28 ലേക്ക് മാറ്റി. തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിനെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗാന്‍ഷ്യം ഉപാധ്യായയാണ് ഹരജി നല്‍കിയത്.

മാര്‍ച്ച് മാസത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ ഒത്തുചേരല്‍ നടത്തിയതിന് 17 പേര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തിരുന്നു. തബ്‌ലീഗ് ജമാഅത്ത് കൂടിച്ചേരല്‍ ഇന്ത്യയില്‍ കൊറോണ വൈറസ് അണുബാധയില്‍ വലിയ വര്‍ധനയുണ്ടായതായി എന്നാണ് അധികൃതര്‍ വാദിക്കുന്നത്.

Next Story

RELATED STORIES

Share it