Latest News

കോട്ടയം ജില്ലയില്‍ 715 പുതിയ കൊവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 715 പുതിയ കൊവിഡ് രോഗികള്‍
X
കോട്ടയം: ജില്ലയില്‍ 715 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6021 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 316 പുരുഷന്‍മാരും 323 സ്ത്രീകളും 83 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 707 പേര്‍ രോഗമുക്തരായി. 5865 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 53591 പേര്‍ കോവിഡ് ബാധിതരായി. 47593 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11808 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.




Next Story

RELATED STORIES

Share it