Latest News

ജാതി മാറി വിവാഹം: വരന്റെ ബന്ധുക്കളെ വധുവിന്റെ ബന്ധുക്കള്‍ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു

പെന്നാകരത്തെ നവിതാര്‍ സമുദായത്തില്‍പെട്ട പിക്കാംപട്ടി ഗ്രാമത്തിലെ വിവേകും വണ്ണിയാര്‍ ജാതിയില്‍പെട്ട തലപ്പാലം വില്ലേജിലെ പ്രിയയയുമാണ് ഒരു മാസം മുമ്പ് ഒലിച്ചോടി വിവാഹിതരായത്.

ജാതി മാറി വിവാഹം: വരന്റെ ബന്ധുക്കളെ വധുവിന്റെ ബന്ധുക്കള്‍ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു
X

ചെന്നൈ: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്റെ ബന്ധുക്കള്‍ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു. വരന്റെ ബന്ധുക്കളായ എട്ടു പേരെയാണ് വിവസ്ത്രരാക്കി മര്‍ദിച്ചത്.തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപമാണ് സംഭവം. തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും പോലിസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പ്രശ്‌നം വീണ്ടും വഷളാകുമെന്ന ഭയത്തെതടുര്‍ന്ന് മര്‍ദനത്തിനിരയായവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

പെന്നാകരത്തെ നവിതാര്‍ സമുദായത്തില്‍പെട്ട പിക്കാംപട്ടി ഗ്രാമത്തിലെ വിവേകും വണ്ണിയാര്‍ ജാതിയില്‍പെട്ട തലപ്പാലം വില്ലേജിലെ പ്രിയയയുമാണ് ഒരു മാസം മുമ്പ് ഒലിച്ചോടി വിവാഹിതരായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അധ്യയമാന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

വണ്ണിയരുടെ ആക്രമണം ഭയന്ന് വിവേകിന്റെ കുടുംബം വിവിധയിടങ്ങളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തി ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് ശിക്ഷ നടപ്പാക്കിയത്. നവിതാര്‍, വണ്ണിയര്‍ ജാതികള്‍ പിന്നാക്ക സമുദായങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. വണ്ണിയാരാണ് മേഖലയില്‍ ഭൂരിപക്ഷം.

Next Story

RELATED STORIES

Share it