- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവയില് റേവ് പാര്ട്ടികളില് റെയ്ഡ്: 9 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
വാഗേറ്ററിലെ വില്ലകളില് ആഗസ്റ്റ് 15, 16 ദിവസങ്ങളിലാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകളില് കെക്കെയ്നും ലഹരി ഗുളികകളമാണുള്ളത്
പനജി: ഗോവയില് അഞ്ജുന പോലീസ് സ്റ്റേഷന് പരിധിയില് വാഗേറ്ററില് സംഘടിപ്പിച്ച റേവ് പാര്ട്ടികളില് വിതരണം ചെയ്യാനെത്തിച്ച 9 ലക്ഷം രൂപയുടെ മയക്കുമരുന്ന് പോലിസ് പിടിച്ചെടുത്തു. മൂന്ന് വിദേശ വനിതകളടക്കം 23 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അറസ്റ്റിലയാവരില് രണ്ടു സ്ത്രീകള് റഷ്യക്കാരും ഒരാള് ചെക് റിപ്പബ്ലിക്കില് നിന്നുള്ളയാളുമാണ്.
വാഗേറ്ററിലെ വില്ലകളില് ആഗസ്റ്റ് 15, 16 ദിവസങ്ങളിലാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകളില് കെക്കെയ്നും ലഹരി ഗുളികകളമാണുള്ളത്. അറസ്റ്റിലായ 23 പേരില് 4 പേരെ ലഹരി വസ്തുക്കള് ഉപയോഗിച്ചതിനും 19 പേരെ സാമൂഹിക അകലം പാലിക്കാതെ അടുത്ത് ഇടപഴകിയതിനുമാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കിയതിനും പ്രതികള്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. വടക്കന് ഗോവയില് സമീപകാലത്ത് റേവ് പാര്ട്ടികളെക്കുറിച്ചുള്ള പരാതികള് വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മാര്ച്ചില് രാജ്യവ്യാപകമായി ലോക്ക് ഡൗണ് ഏര്പ്പെടുത്തിയതിനുശേഷം ആദ്യമായി അതിര്ത്തികള് വിനോദസഞ്ചാരികള്ക്കായി വീണ്ടും തുറക്കുമെന്ന് ജൂലൈയില് ഗോവ സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില് പരിശോധിച്ചു ലഭിച്ച കൊവിഡ് 19 നെഗറ്റീവ് സര്ട്ടിഫിക്കറ്റോ, അതല്ലെങ്കില് ഗോവയിലെത്തിയ ശേഷം ഉടന് തന്നെ സ്വന്തം ചിലവില് നടത്തിയ കൊവിഡ് പരിശോധനയിലെ നെഗറ്റീവ് സര്ട്ടിഫിക്കറ്റോ ഉള്ളവിനേദ സഞ്ചാരികള്ക്ക് അനുമതി നല്കുമെന്നാണ് സര്ക്കാറിന്റെ പ്രഖ്യാപനം.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMT