Latest News

പുഷ്പ 2 റിലീസ്: തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകനും മരിച്ചു

പുഷ്പ 2 റിലീസ്: തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകനും മരിച്ചു
X

ഹൈദരാബാദ്: അല്ലു അർജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകനും മരിച്ചു. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തിയ 35കാരിയായ രേവതി എന്ന സ്ത്രീ തിരക്കിൽ പെട്ട് മരിച്ചിരുന്നു. ഇവരുടെ മകൻ ശ്രീതേജ് ആണ് മരിച്ചത്. ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയറ്ററിന് മുന്നിലുണ്ടായിരുന്നു.

അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും എത്തിയതോടെ ആവേശം അതിരു കടന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിക്കും തിരക്കും ഉണ്ടായതോട കുഴഞ്ഞു വീണ രേവതിയുടെ മുകളിലേക്ക് ആളുകൾ വീഴുകയായിരുന്നു. ഇവരുടെ വേറേ ഒരു കുട്ടിക്കും ഭർത്താവിനും പരിക്കുണ്ട്. സംഭവത്തിൽ പോലിസ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു.

വന്‍ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് 'പുഷ്പ 2'. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍.

Next Story

RELATED STORIES

Share it