Latest News

നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരേ കേസെടുത്ത് പോലിസ്

നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരേ കേസെടുത്ത് പോലിസ്
X

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരേ കേസെടുത്ത് പോലിസ്. ഗൂഢാലോചന വകുപ്പ് ചുമത്തിയാണ് കേസ്. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈന്‍ മൊഴി നല്‍കിയത്.ചോദ്യം ചെയ്യലില്‍ നടന്‍ മയക്കു മരുന്ന് ഉപയോഗിക്കാറുണ്ടെന്നു പോലിസിനോട് പറഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍.

ചോദ്യം ചെയ്യലില്‍ ഡാന്‍സാഫിനെ കണ്ട് ഭയന്നോടിയതെന്നാണ് ഷൈന്‍ പറഞ്ഞിരുന്നു. തന്നെ അപായപ്പെടുത്താന്‍ ആരോ വരുന്നെന്നാണ് താന്‍ കരുതിയെന്നത് ഷൈന്‍ പറഞ്ഞു. ഉടന്‍ തന്നെ ഷൈനിനെ രക്തപരിശോധന നടത്താന്‍ കൊണ്ടു പോകുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it