Latest News

വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് മുന്‍ ബാങ്ക് ജീവനക്കാരന്‍ 7 ലക്ഷം കവര്‍ന്നു

പ്രദേശവാസിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രമേഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്

വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് മുന്‍ ബാങ്ക് ജീവനക്കാരന്‍ 7 ലക്ഷം കവര്‍ന്നു
X

മണ്ണാര്‍ക്കാട്: വീടുണ്ടാക്കാനായി വൃദ്ധ ദമ്പതികള്‍ സ്വരൂപിച്ചുവെച്ച 7 ലക്ഷം രൂപ തട്ടിയെടുത്ത് മുന്‍ ബാങ്ക് ജീവനക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നാടുവിട്ടു. ഇതോടെ ജീവിതകാലത്തേക്ക് സമ്പാദിച്ചുവെച്ച പണം മുഴുവന്‍ നഷ്ടപ്പെട്ട് വൃദ്ധ ദമ്പതികള്‍ തെരുവാധാരമായി.


തെങ്കര ചിറപ്പാടം അയറോട്ട് ചിന്നമാളുവും ഭര്‍ത്താവ് കങ്കുമാരെ രാമകൃഷ്ണനുമാണ് സമ്പാദ്യമായ 7 ലക്ഷം രൂപ നഷ്ടപ്പെട്ട് മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ദുരിതത്തിലായത്. മക്കളില്ലാത്ത ചിന്നമാളുവും ഭര്‍ത്താവും മാത്രമാണ് വീട്ടിലുള്ളത്. പ്രദേശവാസിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകുമായ രമേഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.


കൂലിവേല ചെയ്തും, ഭൂമി പാട്ടത്തിനെടുത്ത് നെല്ലും വാഴയും കൃഷി ചെയ്തും കന്നുകാലികളെയും കോഴിയെയും വളര്‍ത്തിയുമാണ് ചിന്നമ്മാളുവും രാമകൃഷ്ണനും ജീവിച്ചിരുന്നത്. ഇതില്‍ നിന്ന് മിച്ചമുള്ള തുകയും സ്ഥലം വിറ്റ പണവും തറവാട്ടു വിഹിതമായി കിട്ടിയ തുകയും ഉള്‍പ്പെടെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.പൊതുമേഖലാ ബാങ്കിന്റെ തെങ്കര ശാഖയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തെങ്കര സ്വദേശിയായ രമേഷ് ബാങ്കിലും ആശുപത്രിയിലും പോകാന്‍ ഇവരെ സഹായിക്കുമായിരുന്നു.


വൃദ്ധ ദമ്പതികളുടെ വിശ്വാസം ആര്‍ജിച്ച് ചെക്കും ഒപ്പും ഉപയോഗിച്ച് നിക്ഷേപം മുഴുവനും രമേഷ് തട്ടിയെടുത്തതായി ചിന്നമാളു മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ രണ്ടാഴ്ച മുമ്പ് വിദേശത്ത് പോയതായാണ് പറയുന്നത്. പോകുന്നതിന്റെ തലേ ദിവസം ഇയാള്‍ ഇവരുടെ വീട്ടിലെത്തി ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ എന്ന് പറഞ്ഞ് ചില പേപ്പറുകള്‍ നല്‍കിയിരുന്നു. മറ്റാരുടെയോ പാസ്ബുക്ക് വിവരങ്ങളടങ്ങിയ പേപ്പറുകളാണ് അതിലുള്ളത് എന്നാണ് മനസ്സിലാക്കുനത്.


കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോകാനുള്ള പണം എടുക്കാനായി ബാങ്കില്‍ ചെപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും തൊഴിലുറപ്പു ജോലിയുടെ കൂലി വരുന്ന അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചതായി കണ്ടെത്തി. സഹകരണ ബാങ്കിലെ അക്കൗണ്ടിലടക്കാന്‍ നല്‍കിയ തുകയിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. 40000 രൂപ അടക്കാന്‍ നല്‍കിയതില്‍ 4000 രൂപ മാത്രം അടച്ച് രശീതിയില്‍ പേന കൊണ്ട് തിരുത്തിയാണ് ചിന്നമാളുവിന് നല്‍കിയിട്ടുള്ളത്. ആകെ ഏഴ് ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തില്‍ രമേഷ് തട്ടിയെടുത്തത്




Next Story

RELATED STORIES

Share it