Latest News

സൗഹൃദസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

സൗഹൃദസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
X

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി. സൗഹൃദ സംഗമത്തില്‍ യുവപ്രതിഭാ പുരസ്‌കാര ജേതാവ് അന്‍ഷി ഫാത്തിമയെ പുരസ്‌കാരം നല്‍കി ആദരിച്ചു.


യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ മന്ത്രിമാരായ നീലലോഹിത ദാസന്‍ നാടാര്‍, വി എസ് ശിവകുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, കെപിസിസി ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ഹാരിസ്, വിളപ്പില്‍ രാധാകൃഷ്ണന്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി അഡ്വ. സൈഫുദ്ദീന്‍, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം മുജീബ് റഹ് മാന്‍, ജോസഫ് ജോണ്‍ (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്),സജീദ് ഖാലിദ് (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍), ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ്, എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it