Latest News

വരാനിരിക്കുന്നത് വലിയ മാനുഷിക പ്രതിസന്ധി; മുന്നറിയിപ്പ് നല്‍കി ഹമാസ്

വരാനിരിക്കുന്നത് വലിയ മാനുഷിക പ്രതിസന്ധി; മുന്നറിയിപ്പ് നല്‍കി ഹമാസ്
X

ഗസ: ഗസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഹമാസ്. ഹമാസിന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ പത്രകുറിപ്പിലാണ് മുന്നറിയിപ്പ്. ഗസയില്‍ 61,709 പേര്‍ കൊല്ലപ്പെട്ടതായും 47,487 പേര്‍ ആശുപത്രികളില്‍ മരിച്ചതായും 14,222 പേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായതായും ഹമാസിന്റെ നേതൃത്വത്തിലുള്ള മാധ്യമ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

വ്യാപകമായ നാശം തുടരുകയും അവശ്യ വിഭവങ്ങള്‍ തീര്‍ന്നുപോകുകയും ചെയ്യുന്നതിനാല്‍, 2.4 ദശലക്ഷത്തിലധികം ആളുകളുടെ ജീവന് ഭീഷണിയാകുന്ന ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഹമാസ് ഗസയെ ദുരന്ത മേഖല ആയി പ്രഖ്യാപിച്ചു.


പരിക്കേറ്റവരുടെ എണ്ണം 111,588 ആയി. യുദ്ധം 2 ദശലക്ഷത്തിലധികം ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കാരണമായി. പലരും പലതവണ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. യുദ്ധത്തില്‍ 170,000 പൂര്‍ണ്ണമായി നശിച്ചതുള്‍പ്പെടെ 450,000 ഭവന യൂണിറ്റുകള്‍ തകര്‍ന്നതായി ഓഫീസ് റിപോര്‍ട്ട് ചെയ്തു. ക്രൂരമായ യുദ്ധം ആരോഗ്യസംരക്ഷണ സംവിധാനത്തെയും തകര്‍ത്തു. വ്യാവസായിക, വാണിജ്യ, കാര്‍ഷിക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയ മേഖലകളുടെ നാശം ഉദ്ധരിച്ച് 50 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക നഷ്ടം ഉണ്ടായതായും പത്രകുറിപ്പില്‍ പറയുന്നു.


ഇസ്രായേല്‍ ഉപരോധം മൂലം ഗസയിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പ്രസ്താവന മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും മാനുഷിക സഹായം ഉടനടി എത്തിക്കാനും അന്താരാഷ്ട്ര നിയമപ്രകാരം സിവിലിയന്‍ സംരക്ഷണം ഉറപ്പാക്കാനും അവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it