Latest News

സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി ബിജെപി പ്രവര്‍ത്തകന്‍

സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി

സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി ബിജെപി പ്രവര്‍ത്തകന്‍
X
കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി ബിജെപി പ്രവര്‍ത്തകന്‍. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാടാണ് പരാതിയയച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരെ അപമാനിച്ചെന്നാണ് പരാതി. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം.

പരിപാടി നടക്കുന്ന ഇടത്തേക്ക് ഒരു മണിക്കൂര്‍ മുന്‍പേ എത്തിയെങ്കിലും സുരേഷ് ഗോപി വേദിയില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുയരുന്നുണ്ട്. മെമ്മോറാണ്ടം നല്‍കാന്‍ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവര്‍ത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതിയിലുള്ളത്.




Next Story

RELATED STORIES

Share it