Latest News

പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന് വിദഗ്ധ സമിതി അംഗം

പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന് വിദഗ്ധ സമിതി അംഗം
X

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പ്രായപൂര്‍ത്തിയായവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ദേശീയ വിദഗ്ധ സമിതി അംഗം ഡോ. എന്‍ കെ അറോറ. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലക്ഷ്യം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അടുത്ത മാസത്തോടെ കൂടുതല്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ തരത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ ലഭ്യതയില്‍ ക്രമാനുഗതമായ തരത്തില്‍ വര്‍ധനവുണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ വാക്‌സിന്റെ ലഭ്യത വര്‍ധിച്ചിട്ടുണ്ട്. മെയ് മാസം വരെ 5.6 കോടി ഡോസ് വാക്‌സിനാണ് പ്രതിമാസം ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 10-12 കോടി ഡോസായി വര്‍ധിച്ചു. അടുത്ത മാസത്തോടെ 16-18 കോടിയായി വീണ്ടും വര്‍ധിക്കും. സ്പതംബറോടെ 30 കോടിയായി പരിവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്- അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ലഭ്യമാക്കുന്നതോടൊപ്പം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതും വെല്ലുവിളിയാണ്. അത് ചെയ്യേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

75,000-1,00,000 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് ആവശ്യമായിട്ടുള്ളതെങ്കിലും ഇപ്പോഴും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ആയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

56 ദിവസത്തിനുശേഷം രാജ്യത്ത് വാക്‌സിനേഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 7 ദിവസങ്ങളില്‍ പ്രതിദിനം 4.7 ദശലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മൂന്നാം തരംഗം ഇല്ലാതാക്കണമെങ്കില്‍ 8.7 ദശലക്ഷമായി ഇത് വര്‍ധിപ്പിക്കണം.

Next Story

RELATED STORIES

Share it