Latest News

പ്രകൃതിക്കായൊരു കൂടൊരുക്കല്‍ പദ്ധതി

പ്രകൃതിക്കായൊരു കൂടൊരുക്കല്‍ പദ്ധതി
X

മാള: പ്രളയം താറുമാറാക്കിയ കായലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനേയും തിരിച്ചു പിടിച്ച് മത്സ്യ ബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ തൊഴിലാളികളെയും തീരത്തേയും സംരക്ഷിക്കുന്നതിന് നടത്തിയ കണ്ടല്‍കാടൊരുക്കല്‍ നാടിനുത്സവമായി. പ്രകൃതിക്കായൊരു കൂടൊരുക്കല്‍ പദ്ധതിക്ക് പൊയ്യ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വനം വന്യജീവി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാള ബ്ലോക്ക് പഞ്ചായത്തിന്റേയും പൊയ്യ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴിയാണ് ചാലക്കുടി ഫോറസ്റ്റ് റേഞ്ച് പദ്ധതി നടപ്പിലാക്കുന്നത്. 1989 യു എന്‍ ഡി പി സഹായത്തോടെ 58.71 ഹെക്ടര്‍ സ്ഥലത്ത് പൊയ്യയില്‍ ആരംഭിച്ച കേരള ജലമത്സ്യ കൃഷി വികസന ഏജന്‍സി അഡാകിന്റെ 39.15 ഹെക്ടര്‍ ഓര് ജല മത്സ്യക്കുളങ്ങളുടെ വശങ്ങളിലാണ് പ്രത്യേകമായി തയ്യാറാക്കിയ നഴ്‌സറിയില്‍ മുളപ്പിച്ചെടുത്ത കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കുന്നത്. കണ്ടല്‍ചെടി നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ വനവത്ക്കരണ വിഭാഗം തൃശ്ശൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം പ്രഭു , മാള മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജയ സുരേന്ദ്രന്‍ സംസാരിച്ചു. 2021- 22 വാര്‍ഷിക പദ്ധതിയില്‍ 500000 രൂപ വകയിരുത്തി 300 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിവഴി നടപ്പുവര്‍ഷം 2000 കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കും. വരും വര്‍ഷങ്ങളിലും പ്രോജക്ട് നടപ്പിലാക്കി ദോഷകരമാകുന്ന അക്വേഷ്യാ മരങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാനാവും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുമോ സ്‌കറിയ, അടാക് ഫാം ഡയറക്ടര്‍ മുജീബ്, ചാലക്കുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി ആര്‍ ജോസഫ്, എ എം അഷ്‌റഫ്, എം പി ശശികുമാര്‍, മുഹമ്മദ് ഷെരീഫ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഗ്രേഡ് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷിജി യാക്കോബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജോളി സജീവ്, സാബു കൈതാരന്‍, മെമ്പര്‍മാരായ വിജീഷ്. എ എസ് പ്രിയ ജോഷി വി ഇ ഒ മാരായ ടി എച്ച് സൂനജ്കുമാര്‍, എം ജെ ജോയ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ വി ആര്‍ റിനി, വീണ ജോണ്‍സണ്‍, നിത മാര്‍ട്ടിന്‍ തുടങ്ങിയവരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.

Next Story

RELATED STORIES

Share it