Latest News

ഗസയിലെ ഇസ്രായേൽ ആക്രമണത്തിനിടെ കാണാതായ മകനെ ഒരു വർഷത്തിനു ശേഷം കണ്ടെത്തി ഫലസ്തീനിയൻ പിതാവ്

ഗസയിലെ ഇസ്രായേൽ ആക്രമണത്തിനിടെ കാണാതായ മകനെ ഒരു വർഷത്തിനു ശേഷം കണ്ടെത്തി ഫലസ്തീനിയൻ പിതാവ്
X

ഗസാ സിറ്റി: താരീഖ് അബൂ ജബലിന് തൻ്റെ മകനെ നഷ്ടമായിട്ട് ഒരു വർഷം പിന്നിട്ടു. വടക്കൻ ഗസയിലെ ഒരു സ്കൂളിൽ അഭയാർഥികളായി കഴിയുകയായിരുന്നു താരീഖിൻ്റെ കുടുംബം. ഇസ്രായേൽ സൈന്യം ഈ സ്കൂളിന് ബോംബിട്ടു.തൻ്റെ കുടുംബത്തെ തിരയുന്നതിനിടയിൽ ഭാര്യ കൊല്ലപ്പെട്ടതായി താരീഖ് മനസ്സിലാക്കി. പക്ഷേ, മകൻ മുഹമ്മദിനെ എവിടെയും കണ്ടെത്താനായില്ല.


"എൻ്റെ മോൻ ജീവിച്ചിരിപ്പുണ്ടോ രക്തസാക്ഷിയായോ എന്നൊന്നും എനിക്കൊരു നിശ്ചയവുമില്ല" - താരീഖ് പറഞ്ഞു.

ഒരു വർഷത്തിനു ശേഷം ഒരു ടെലിവിഷൻ അഭിമുഖത്തിലൂടെ തൻ്റെ മകൻ എവിടെയാണെന്ന് താരീഖ് അബൂ ജബൽ തിരിച്ചറിഞ്ഞു. ഒരാൾ താരീഖിൻ്റെ മകനെ രക്ഷപ്പെടുത്തിയ ശേഷം സംരക്ഷിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it