- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തി'; രാകേഷ് ജുന്‍ജുന്‍വാലയുമൊത്തുളള ഫോട്ടോ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച ഓഹരി വ്യാപാരി രാകേഷ് ജുന്‍ജുന്‍വാലക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
രാകേഷ് ജുന്‍ജുന്‍വാല അജയ്യനും നര്‍മ്മബോധമുള്ളയാളുമായിരുന്നു. ഉള്‍ക്കാഴ്ചയും വേണ്ടുവോളമുണ്ടായിരുന്നു. അന്തരിച്ച നിക്ഷേപകന്‍ രാകേഷിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
'അദ്ദേഹം ഇന്ത്യയുടെ പുരോഗതിയില്‍ വളരെയധികം അഭിനിവേശമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Rakesh Jhunjhunwala was indomitable. Full of life, witty and insightful, he leaves behind an indelible contribution to the financial world. He was also very passionate about India's progress. His passing away is saddening. My condolences to his family and admirers. Om Shanti. pic.twitter.com/DR2uIiiUb7
— Narendra Modi (@narendramodi) August 14, 2022
കോടികളുടെ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള പ്രചോദനമാണ് ജുന്‍ജുന്‍വാലയെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
'മുതിര്‍ന്ന നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ വിയോഗത്തില്‍ അഗാധമായ വേദനയുണ്ട്. കോടികളുടെ സമ്പത്ത് സൃഷ്ടിക്കുന്നതിന് അദ്ദേഹം പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി,' അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു.
ദലാല്‍ സ്ട്രീറ്റിലെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാല, 62ആം വയസ്സില്‍ ഇന്ന് രാവിലെ മുംബൈയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. രാവിലെ 6:45 ഓടെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അതിനും മുമ്പ് മരണം സംഭവിച്ചിരുന്നു.
ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന് ഏകദേശം 4000 കോടിയുടെ ആസ്തിയുണ്ട്.
RELATED STORIES
അസമിലെ നിരവധി 'വിദേശികളെ' ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്ന് അസം...
11 May 2025 6:06 PM GMTയുവാവ് കുത്തേറ്റ് മരിച്ചു
11 May 2025 5:47 PM GMTപിഎഫ് ഹയര്‍ പെന്ഷന് അപാകതകള്‍ പരിഹരിക്കണം: കെഎന്‍ഇഎഫ്
11 May 2025 5:44 PM GMTഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ ...
11 May 2025 5:28 PM GMTകണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം
11 May 2025 4:39 PM GMTതിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കി.മീ ചുറ്റളവില്‍ റെഡ് സോണ്‍; ...
11 May 2025 4:30 PM GMT