Latest News

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍
X

മലപ്പുറം: മലപ്പുറം കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പോലിസുകാരനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മാവൂര്‍ പോലിസ് സ്‌റ്റേഷനിലെ ഡ്രൈവറായ അബ്ദുല്‍ അസീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഒക്ടോബര്‍ 13നാണ് മഫ്തിയിലെത്തിയ രണ്ട് പോലിസുകാര്‍ ചേര്‍ന്ന് കുഴിമണ്ണ ജിഎച്ച്എസ്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മൊറയൂര്‍ ഉണ്ണിപ്പിലാക്കല്‍ മുഹമ്മദ് അന്‍ഷിദിനെ മര്‍ദ്ദിച്ചത്.

ഹൃദയശസ്ത്രക്രിയക്ക് വിധേയനായ അന്‍ഷിദിന് നിരവധി ആരോഗ്രപ്രശ്‌നങ്ങളുണ്ട്.

കലോല്‍സവത്തിനിടയില്‍ നേരത്തെ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. അവരെ പിടികൂടുന്നതിനുപകരം ബസ് കാത്തുനിന്നവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

Next Story

RELATED STORIES

Share it