Latest News

തരിശുഭൂമിയില്‍ ജൈവവൈവിധ്യ ഉദ്യാനമൊരുക്കി സ്‌കൂള്‍ അധ്യാപകന്‍

തരിശുഭൂമിയില്‍ ജൈവവൈവിധ്യ ഉദ്യാനമൊരുക്കി സ്‌കൂള്‍ അധ്യാപകന്‍
X

അരീക്കോട്: തരിശായി കിടക്കുന്ന 45 സെന്റ് സ്ഥലത്ത് ജൈവവൈവിധ്യ ഉദ്യാനമൊരുക്കിയ അരീക്കോട് ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകന്റെ ശ്രമങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു. മൂന്ന് വര്‍ഷത്തെ പ്രയത്‌നംകൊണ്ടാണ് അധ്യാപകന്‍ ജോളി ജോസഫ് തരിശുഭൂമിയെ ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ ഉദ്യാനമാക്കി മാറ്റിയത്. ചെങ്കല്ല് നിറഞ്ഞ സ്ഥലത്ത് മണ്ണിട്ട് ജലസേചനം നടത്തിയാണ് കൃഷിയോഗ്യമാക്കിയത്.

ഉദ്യാന നിര്‍മ്മാണത്തിന് സഹഅധ്യാപകരില്‍ നിന്ന് നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചതെങ്കിലും വിജയസാധ്യതയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. 30 വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട മുളകളും അന്യം നിന്നുപോകുന്ന സസ്യങ്ങളും ഉദ്യാനത്തിലുണ്ട്.

ഒഴിവുസമയങ്ങളില്‍ പോലും അധ്വാനിച്ചാണ് ഈ തോട്ടം ഒരുക്കിയത്. 2024ല്‍ ജോളി ജോസഫ് വിരമിക്കും.

Next Story

RELATED STORIES

Share it