Latest News

ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടു; കുത്തിവയ്പിനെ തുടര്‍ന്നെന്ന് ആരോപണം

അജ്ജംപുര ടൗണിന് സമീപമുള്ള കെഞ്ചപുര ഗ്രാമവാസിയായ സോനേഷാണ് മരിച്ചത്.

ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടു; കുത്തിവയ്പിനെ തുടര്‍ന്നെന്ന് ആരോപണം
X

ചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടു.അജ്ജംപുര ടൗണിന് സമീപമുള്ള കെഞ്ചപുര ഗ്രാമവാസിയായ സോനേഷാണ് മരിച്ചത്. കുത്തിവയ്പിനെ തുടര്‍ന്നാണ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സോനേഷിന്റെ പിതാവ് അശോകന്‍ അജ്ജംപുരയുടെ പരാതിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ വരുണിനെതിരേ പോലിസ് കേസെടുത്തു.

കടുത്ത പനിയെ തുടര്‍ന്നാണ് സൊനേഷിനെ മാതാപിതാക്കള്‍ സ്വകാര്യ ക്ലിനിക്കിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ സോനേഷിന് കുത്തിവയ്പ് നല്‍കി വീട്ടിലേക്കയക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പേള്‍ സൊനേഷിന്റെ ശരീരത്ത് കുമിളകള്‍ ഉണ്ടാകുകയും തുടര്‍ന്ന് ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it