Latest News

കൊടപാളിയില്‍ ഓടുന്ന ട്രാവലറിന് തീപിടിച്ചു

കൊടപാളിയില്‍ ഓടുന്ന ട്രാവലറിന് തീപിടിച്ചു
X

പരപ്പനങ്ങാടി: കടലുണ്ടി റോഡിലെ കൊടപാളിയില്‍ ഓടുന്ന ട്രാവലറിന് തീപിടിച്ചു.അഗ്‌നി രക്ഷാ സേനയും നാട്ടുകാരും തീ അണച്ചു.ആളപായമില്ല. എ സി യില്‍ നിന്നാണ് തീപടര്‍ന്നത്. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രാവലര്‍. പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

പുക വന്നയുടനെ തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തുന്നതിനു മുന്‍പ് തന്നെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും പൈപ്പുപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നാട്ടുകാര്‍ തീയണച്ചിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്തെ കാബിന്‍ ഭാഗികമായി കത്തി.

Next Story

RELATED STORIES

Share it