Latest News

കൂത്തുപറമ്പ് മാനന്തേരി സത്രത്തിന് സമീപം കാര്‍ മറിഞ്ഞ് സ്ത്രീ മരിച്ചു

കൂത്തുപറമ്പ് മാനന്തേരി സത്രത്തിന് സമീപം കാര്‍ മറിഞ്ഞ് സ്ത്രീ മരിച്ചു
X

കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരി സത്രത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പന്‍കാവ് പാലത്തിനു സമീപത്തെ കെവി റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകള്‍ ജംഷീദ (36), ജംഷീറയുടെ ഭര്‍ത്താവ് പേരാവൂര്‍ മുരിങ്ങോടിയിലെ പുതിയ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (44), മകന്‍ മുഹമ്മദ് ജാസിര്‍ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച 12 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.

Next Story

RELATED STORIES

Share it