- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുസ് ലിംകളെയും യാദവരെയും കൈവിടുന്നു'; യുപിയില്‍ അധികാരം പിടിക്കാന്‍ യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് അഖിലേഷ് യാദവ്
ലഖ്നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ് ലിം-യാദവ ഫോര്‍മുലയില്‍ മാറ്റം വരുത്തി പകരം സ്ത്രീകളെയും യുവാക്കളെയും കൂടെ നിര്‍ത്താന്‍ സമജ്വാദി പാര്‍ട്ടി തീരുമാനിച്ചു. നേരത്തെ എംവൈ ഫോര്‍മുലയെന്ന പേരിലാണ് സമാജ് വാദി പാര്‍ട്ടിയുടെ തന്ത്രം അറിയപ്പെട്ടിരുന്നത്. അതില്‍ എം മുസ് ലിംകളും വൈ യാദവരുമാണ്. ഇതേ എംവൈയെ മഹിളയെന്നും യൂത്തെന്നും പുനിര്നിര്വചിക്കാന് തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മുന്‍ കാലങ്ങളില്‍ മുലായം സിങ്ങിന് രണ്ട് തവണയും ഒരു തവണ അഖിലേഷ് യാദവിനും മുഖ്യമന്ത്രി പദം നേടിയെടുക്കുന്നതില്‍ ഈ ഫോര്‍മുല വലിയ പങ്ക് വഹിച്ചു. അതിന്റെ ബലത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി മാറി അഖിലേഷ് യാദവ്. എന്നാല്‍ ആ തന്ത്രം ഇനി യുപിയില്‍ വിലപ്പോവില്ലെന്ന് എസ് പി കരുതുന്നു. മുസ് ലിം അനുകൂലികളെന്ന ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍.
പിന്നാക്കക്കാരിലെ യാദവരല്ലാത്ത വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നിലവില്‍ ബിജെപിയും കോണ്‍ഗ്രസ്സും ബിഎസ്പിയും പ്രവര്‍ത്തിക്കുന്നത്. എസ്പിയുടെ മുസ ്ലിം അനകൂല നിലപാട് ബിജെപിയെ കൂടുതല്‍ ഹിന്ദുത്വയിലേക്ക് ചായാന്‍ പ്രേരിപ്പിക്കുന്നതായി എസ്പി വിലയിരുത്തുന്നു. ആ സാഹചര്യത്തിലാണ് പുതിയ നീക്കം.
കഴിഞ്ഞ തവണത്തെ അതേ നിലപാടാണ് ഇത്തവണയും ബിജെപി പയറ്റുന്നത്. എന്നാല്‍ എസ്പിയാകട്ടെ ബിജെപിക്കനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുകയാണ്. എല്ലാ ഹിന്ദുക്കളെയും കൊടിക്കീഴിലെത്തിക്കുകയാണ് വിജയത്തിലേക്കുള്ള വഴിയെന്ന് ബിജെപി വിലയിരുത്തുന്നു. മുസ് ലിം അനുകൂല നിലപാട് അതിന് തടസ്സമാണ്.
''സമാജ് വാദി പാര്‍ട്ടി ജാതി പാര്‍ട്ടിയാണെന്ന ഒരു മനോഭാവം വോട്ടര്‍മാര്‍ക്കിടയിലുണ്ട്. ഒരു സമുദായത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന തെറ്റിദ്ധാരണയുമുണ്ട്. അത് ശരിയല്ല. മുഴുവന്‍ സമുദായത്തിനുവേണ്ടിയാണ് പാര്‍ട്ടി നിലനില്‍ക്കുന്നത്'' എസ് പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
''യോഗിയുടെ കാലത്ത് ഏറ്റവും മോശം പരിഗണന ലഭിച്ചത് സ്ത്രീകള്‍ക്കാണെന്ന് െ്രെകം റെക്കോര്‍ഡ് കണക്കുകള്‍ തെളിയിക്കുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യവും വര്‍ധിക്കുന്നു. യുവാക്കള്‍ക്ക് തൊഴിലില്ല. സര്‍ക്കാരിന്റെ തെറ്റായ വ്യവസായ നയമാണ് കാരണം. ഞങ്ങള്‍ യുവാക്കള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്'' അദ്ദേഹം പറഞ്ഞു.
1999 തിരഞ്ഞെടുപ്പ് കണക്കുപ്രകാരം യുപിയില്‍ 14.40 കോടി വോട്ടര്‍മാരാണ് ഉള്ളത്. ആദ്യ തവണ വോട്ട് നേടിയവരുടെ എണ്ണം 45 ലക്ഷം. 16.75 ലക്ഷം പേര് 1819 വയസ്സുകാര്‍. യുവാക്കളെയും യുവതികളെയും കയ്യിലെടുത്താല്‍ വിജയം സുനിശ്ചിതമെന്നാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍.
അതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങള്‍ സജ്ജീകരിക്കാനുള്ള തിരക്കിലാണ് എസ് പി. തൊഴിലവസരങ്ങള്‍, യുവാക്കള്‍ക്ക് ലാപ്ടോപ്പ് തുടങ്ങി നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രതിമാസം 1000 രൂപ നല്‍കാനുള്ള മറ്റൊരു സ്കീമുമുണ്ട്.
കഴിഞ്ഞ പ്രദേശിക തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ നിരവധി സ്ഥാനങ്ങള്‍ നേടിയിരുന്നു. 58,176 വില്ലേജ് മേധാവി പദവിയില്‍ 31,212 പേരും സ്ത്രീകളായിരുന്നു. അതായത് 53.7 ശതമാനം പേര് സത്രീകള്‍. ബ്ലോക് പ്രമുഖരായി 447 സ്ത്രീകള്‍ ജയിച്ചു. 42 ജില്ലാ പഞ്ചായത്ത് ചെയര്പേഴ്സന് സീറ്റുകള്‍ സ്ത്രീകള്‍ നേടി. ഇതാണ് സ്ത്രീകളെ ഉന്നംവച്ചുകൊണ്ട് പദ്ധതികള്‍ തയ്യാറാക്കാനുള്ള മറ്റൊരു കാരണം.
RELATED STORIES
സിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMT