Latest News

ആദിവാസി ഊരുകളിലെ അഞ്ച് ആത്മഹത്യകള്‍; ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ

പഠിക്കാന്‍ മിടുക്കരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച് ആത്മഹത്യ ചെയ്യിച്ചവരെയും, ലഹരി നല്‍കിയ മറ്റു കൂട്ടുപ്രതികളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ ആത്മഹത്യകളുടെ യഥാര്‍ഥ കാരണം പുറത്തുവരാന്‍ ഇടയില്ല

ആദിവാസി ഊരുകളിലെ അഞ്ച് ആത്മഹത്യകള്‍; ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: ജില്ലയില്‍ പെരിങ്ങമ്മല വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലായി അഞ്ച് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് എസ്.ഡിപി.ഐ ജില്ലാ വൈസ് പ്രസിഡന്റ് തച്ചോണം നിസാമുദ്ദീന്‍. ഇടിഞ്ഞാര്‍, വിതുര ഊരുകളില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് മാസത്തിനിടെ പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍ മേഖലയില്‍ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. സമാനമായി വിതുര പഞ്ചായത്തിലെ നാരകത്തിന്‍കാല ഊരിലും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യകള്‍ക്ക് പിന്നില്‍ പ്രണയ നാട്യങ്ങളും ലഹരി-മാഫിയ ബന്ധങ്ങളുമുണ്ട്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് വിധേയരായതായി പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. ലഹരി സംഘങ്ങള്‍ ഊരുകളില്‍ അതിക്രമിച്ച് കടന്ന്, ലഹരി നല്‍കി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ദിവസവും വിതുരയില്‍ രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിരുന്നു.

പഠിക്കാന്‍ മിടുക്കരായ പെണ്‍കുട്ടികളെ പീഡിപ്പിച്ചവരെയും, ലഹരി നല്‍കിയ മറ്റു കൂട്ടുപ്രതികളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ ആത്മഹത്യകളുടെ യഥാര്‍ഥ കാരണം പുറത്തുവരാന്‍ ഇടയില്ല. ഒട്ടേറെ ദുരൂഹതയുള്ള ഈ ആത്മഹ്യകളില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളായ ബഷീര്‍ പെരിങ്ങമല, കുന്നില്‍ ജലീല്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.


Next Story

RELATED STORIES

Share it