Latest News

പ്രൊഫഷനലുകളെയും വിദ്യാര്‍ഥികളെയും കുടുംബസമേതം ക്ഷണിച്ച് അബുദാബി

ഓരോ മേഖലയിലും കഴിവുള്ളവര്‍ക്ക് കുടുംബ സമേതം ജീവിക്കാനുള്ള സൗകര്യമാണ് അബുദാബി വാഗ്ദാനം ചെയ്യുന്നത്.

പ്രൊഫഷനലുകളെയും വിദ്യാര്‍ഥികളെയും കുടുംബസമേതം ക്ഷണിച്ച് അബുദാബി
X

അബുദാബി: കഴിവുറ്റ പ്രൊഫഷനലുകളെയും വിദ്യാര്‍ഥികളെയും രാജ്യ പുരോഗതിയില്‍ പങ്കാളിയാകുന്നതിന് കുടുംബസമേതം ക്ഷണിച്ച് അബുദാബി. റിയല്‍ എസ്‌റ്റേറ്റ്, സാംസ്‌കാരികം, ആരോഗ്യം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളിലുള്ള വികസനം ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി 'ഗദാന്‍ 21' എന്നപേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ഗവേഷണ വികസന മേഖലകളെ പിന്തുണയ്ക്കുന്നതിനായി 40 ദശലക്ഷം ദിര്‍ഹം മത്സര ഗവേഷണ ധനസഹായം നല്‍കുന്നതിന് അക്കാദമിക് റിസര്‍ച്ച് ഗ്രാന്റുകള്‍ ആരംഭിച്ചു.


ഓരോ മേഖലയിലും കഴിവുള്ളവര്‍ക്ക് കുടുംബ സമേതം ജീവിക്കാനുള്ള സൗകര്യമാണ് അബുദാബി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ദീര്‍ഘകാല വിസ, പൗരത്വം തുടങ്ങിയ വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. പുരാവസ്തു ഗവേഷകര്‍, അക്കാദമീഷ്യന്മാര്‍, വ്യാവസായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലയിലെയും പ്രൊഫഷനലുകള്‍ക്ക് അവസരമുണ്ട്. അബുദാബിയുടെ സാമൂഹിക മാറ്റത്തോടൊപ്പം സഞ്ചരിക്കാനും സാമ്പത്തിക വളര്‍ച്ചില്‍ പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് പദ്ധതിയെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ https://tamm.abudhabi/en/Golden-Visa എന്ന വിലാസത്തിലോ 026664442 (യുഎഇക്ക് പുറത്ത്) അല്ലെങ്കില്‍ 800 555 (യുഎഇയില്‍) ഫോണ്‍ നമ്പറുകളിലോ ലഭ്യമാണ്.




Next Story

RELATED STORIES

Share it