- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബ്യുസിവ് ബിജെപി അങ്കിള്‍'; സുരേഷ് നഖുവയെ പരിഹസിച്ച് ധ്രുവ് റാഠി
ന്യൂഡല്‍ഹി: ബിജെപി മുംബൈ യൂണിറ്റ് വക്താവ് സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. മാനനഷ്ടം ആരോപിച്ച് ബിജെപി നേതാവ് സുരേഷ് നഖുവ നല്‍കിയ ഹരജിയില്‍ കോടതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് ധ്രുവ് റാഠിയുടെ പരിഹാസം. അമ്മാവന്റെ അധിക്ഷേപ ചരിത്രം ഒരിക്കല്‍ കൂടി പരസ്യമാക്കുമെന്നും ദ്രുവ് പരിഹസിക്കുന്നു.
''അമ്മാവന്‍ എനിക്കെതിരെ 20 ലക്ഷം രൂപയുടെ കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. ഞാന്‍ അദ്ദേഹത്തെ അധിക്ഷേപിച്ചു എന്ന കാരണത്താല്‍. എന്തുകൊണ്ടാണ് അവര്‍ ഇത്രയധികം പരിഹസിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത്? ഇപ്പോള്‍ അമ്മാവന്റെ അധിക്ഷേപ ചരിത്രം ഒരിക്കല്‍ കൂടി പരസ്യമാക്കും''- ധ്രുവ് റാഠിയുടെ എക്‌സ് പോസ്റ്റ്.
ധ്രുവ് റാഠി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയില്‍ അക്രമവും അധിക്ഷേപകരവുമായ ട്രോളുകളുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു സുരേഷ് നഖുവ മാനനഷ്ട കേസ് നല്‍കിയത്. 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് പരിഗണിച്ച കോടതി ധ്രുവ് റാഠിക്ക് സമന്‍സ് അയച്ചു. ധ്രുവിനെ കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് കൂടി കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
ജൂലൈ 7ന് അപ്പ്ലോഡ് ചെയ്ത വീഡിയോയില്‍ റാഠി തന്നെ അക്രമവും അധിക്ഷേപകരവുമായ ട്രോളെന്നാണ് വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് ആരോപിക്കുന്നു.ഒരടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് പറഞ്ഞു. അഭിഭാഷകരായ രാഘവ് അവസ്തിയും മുകേഷ് ശര്‍മ്മയുമാണ് നഖുവയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
My Reply to Godi Youtubers | Elvish Yadav | Dhruv Rathee' എന്ന പേരിലുള്ള വീഡിയോ ആണ് ഇക്കഴിഞ്ഞ ദിവസം ധ്രുവ് റാഠി പുറത്തുവിട്ടത്. അതിലായിരുന്നു കേസിനാസ്പദമായ ആരോപണം. റാഠിയുടെ വീഡിയോ കാരണം വ്യാപകമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാരോപിച്ച് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 6ലേക്ക് മാറ്റി.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT